Latest Updates

നമ്മുടെ ശരീരത്തിലെ വൃക്കകള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കകളെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

 

നിങ്ങള്‍ പതിവായി വേദന സംഹാരി കഴിക്കുകയാണെങ്കില്‍ അത് വൃക്കകളുടെ തകരാറിന് കാരണമായേക്കാം. അതിനാല്‍ സ്ഥിരമായി വേദനസംഹാരികള്‍ കഴിക്കേണ്ടി വന്നാല്‍ ഡോക്ടറുടെ നിര്‍ദേശം തേടുക. ഉപ്പ് അല്ലെങ്കില്‍ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുക മാത്രമല്ല വൃക്കകളെയും ബാധിക്കാം. ഉപ്പിന്റെ അമിത ഉപയോഗം മൂത്രത്തിലെ പ്രോട്ടീനിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമാകും. ഇതുമൂലം കിഡ്‌നി സ്റ്റോണ്‍ ഉണ്ടാവാനുള്ള സാധ്യതയേറെയാണെന്നും വിദ?ഗ്ധര്‍ പറയുന്നു.

 

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്‌നി കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. വൃക്കകളില്‍ നിന്ന് സോഡിയവും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. എത്രമാത്രം വെള്ളം വേണം എന്നത് നിങ്ങളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു. ഭക്ഷണത്തിലെ അമിതമായ പഞ്ചസാര പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

 

Get Newsletter

Advertisement

PREVIOUS Choice